About

Welcome To TACO Deepam!

150 ഓളം വരുന്ന തൃശ്ശൂർ ജില്ലയിലെ നേത്രരോഗ വിദഗ്ദ്ധൻ മാരുടെ കൂട്ടായ്മയാണ് Thrissur Academic Club of Ophthalmology (TACO) എന്ന രജിസ്ട്രേഡ് ചാരിറ്റബിൾ സൊസൈറ്റി. ഡോക്ടർമാരുടെ ചികിത്സാനൈപുണ്യം വർദ്ധിപ്പിക്കുക എന്ന പ്രാഥമിക അ ലക്ഷ്യത്തിന് അപ്പുറം സമൂഹത്തിൻറെ നേത്ര പരിരക്ഷയ്ക്കായി ഒത്തൊരുമിച്ചു പ്രവർത്തിക്കുക എന്നതും ഇന്ന് സംഘടനയുടെ പ്രധാന പ്രവർത്തനമേഖലയാണ്. ജനങ്ങളോടൊപ്പം കൈകോർത്ത് അവരുടെ കാഴ്ചയ്ക്ക് കാവൽ നിൽക്കുക എന്നത് സാമൂഹ്യപ്രതിബദ്ധതയുള്ള വൈദ്യസമൂഹത്തിൻറെ ഉത്തമ ലക്ഷണമാണല്ലോ അതിനായി TACO 2019ൽ വിഭാവനം ചെയ്ത സാമൂഹ്യ നേത്ര പരിരക്ഷ പദ്ധതിയാണ് TACO DEEPAM. തിമിരം, ഗ്ലോക്കോമ, പ്രമേഹജന്യ അന്ധത എന്നിവയ്ക്കെതിരെ ശക്തവും ഏകോപിതവുമായ പ്രവർത്തനങ്ങളിലൂടെ TACO ഒറ്റക്കെട്ടായി മുന്നേറുന്നു. നേത്രരോഗ ബോധവൽക്കരണം, സൗജന്യ രോഗനിർണ്ണയം, ചികിത്സക്ക് സാമ്പത്തിക സഹായം എന്നീ ബഹുമുഖ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ എത്തിക്കുന്നു. വെറും ഒരു വർഷം കൊണ്ട് ഈ പദ്ധതിയുടെ ഗുണങ്ങൾ 34, 000 ത്തിൽ പരം രോഗികളിലേക്ക് എത്തിക്കുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് നേരിട്ട് TACO സംഘടനയുമായി ബന്ധപ്പെട്ട് ദീപം പദ്ധതി പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് TACO DEEPAM ഒരു വെബ്സൈറ്റിന് തുടക്കമിടുന്നത്. ഡയബറ്റിക് റെറ്റിനോപ്പതി (പ്രമേഹജന്യ അന്ധത) അടക്കമുള്ള നിരവധി നേത്ര രോഗങ്ങൾക്ക് ആവശ്യമായ ചിലവേറിയ ഇൻജക്ഷൻ ചികിത്സ വളരെ മിതമായ നിരക്കിൽ TACO ഈ വെബ്സൈറ്റ് വഴി നിങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക പരാധീനത മൂലം കാഴ്‌ച നഷ്ടപ്പെടുന്ന രോഗികൾക്ക് TACO DEEPAM നൽകുന്ന കൈത്താങ്ങ് ഇനി മുതൽ ഇതാ നിങ്ങളുടെ വിരൽ തുമ്പിൽ.

അന്ധതയ്ക്കെതിരേയുള്ള പോരാട്ടത്തിൽ ഡോക്ടർമാർ നിങ്ങളോടൊപ്പം.

അവാർഡ്
അന്ധത

Our Team

Dr Raghu A C

Editor & TACOPSIA

Dr Lathika V K

President

Dr Sujatha N

VICE PRESIDENT

Dr. Jyothi Anup

SECRETARY

Dr. Gigi Augustine T

Tresurer

Dr. Jayasree P V

Scientific Committee Chairperson

DR. Thanusree P

Joint Secretary & Social Media Manager

DR. Nilufer Sayed Mohammed

Camp Coordinator

Eye camps

No:of cataract screenings

No of Cataract Surgeries

Total No:of beneficiaries