അന്ധതയ്ക്കെതിരേയുള്ള പോരാട്ടത്തിൽ ഡോക്ടർമാർ നിങ്ങളോടൊപ്പം TACO DEEPAM
ഡയബറ്റിക് റെറ്റിനോപതി
പ്രമേഹം കണ്ണുകളിലേക്കെത്തുമ്പോൾ ദീർഘകാലമായി പ്രമേഹം ഉള്ളവരുടെ രക്തക്കുഴലുകളെ ബാധിക്കുന്നതാണ് ഈ അവസ്ഥ. ചെറിയ മാറ്റങ്ങളിൽ തുടങ്ങി കൂടുതൽ അപകടകരമായ അവസ്ഥയിലേക്കും പൂർണ്ണ അന്ധതയിലേക്കും ഇത് പ്രമേഹരോഗിയെ കൊണ്ട് ചെന്നെത്തിക്കുന്നു.
കാറ്ററാക്റ്റ് / തിമിരം

നമ്മുടെ കണ്ണിനുള്ളിലെ ലെൻസിൻ്റെ സുതാര്യത നഷ്ടപ്പെട്ട് കാഴ്ച മങ്ങുന്ന അവസ്ഥയാണ് തിമിരം. ലോകജനതയുടെ അന്ധതയ്ക്കുള്ള ഒരു പ്രധാന കാരണമാണിത്. പ്രായമേറുമ്പോൾ അപ്പോൾ എല്ലാവരിലും ഉണ്ടാവുന്ന ഒരു സ്വാഭാവിക മാറ്റമാണിത്. ഇതുകൂടാതെ കണ്ണിനേൽക്കുന്ന ക്ഷതങ്ങൾ, അണുബാധ, നീർക്കെട്ട്, മറ്റു ശാരീരിക അസുഖങ്ങൾ, ജന്മനാലുള്ള എന്നിവയും കാരണങ്ങളാണ്.
രോഗലക്ഷണങ്ങൾ ശ്രദ്ധിക്കാവുന്നത് പുക മൂടിയ പോലുള്ള കാഴ്ച, ദൂരക്കാഴ്ചയുടെ മങ്ങൽ, വർണ്ണാന്ധത തുടങ്ങിയവയാണ്. ഇതിൻ്റെ ആത്യന്തികമായിട്ടുള്ള ചികിത്സ തിമിരശസ്ത്രക്രിയയാണ്. കണ്ണിനുള്ളിലെ തിമിരം ബാധിച്ച ലെൻസ് നീക്കം ചെയ്തു പുതിയ കൃത്രിമമായ ലെൻസ് തൽസ്ഥാനത്ത് വെക്കുകയാണ് ചെയ്യുന്നത്. ഇത് തിമിരം കൊണ്ട് മാത്രമുള്ള അന്ധതയാണെങ്കിൽ ശസ്ത്രക്രിയയ്ക്കുശേഷം പൂർണമായും കാഴ്ച തിരിച്ചു കിട്ടുന്നതാണ്. ശരിയായ രോഗലക്ഷണങ്ങൾ മനസ്സിലാക്കി തിമിരം എന്ന അവസ്ഥയെ തിരിച്ചറിയൂ കാഴ്ച വീണ്ടെടുക്കൂ.
ഗ്ലോക്കോമ



ഗ്ലോക്കോമയിൽ ചുരുങ്ങി വരുന്ന കാഴ്ചയുടെ ചുറ്റളവ്